---
title: "വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി"
english_title: "Online fraud again; 90,000 lost by a native of Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/159876/Online fraud again; 90,000 lost by a native of Thalassery"
published_at: "2023-11-06T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548715605843_images_(31).jpeg"
keywords: []
---

# വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി

> **Lead Summary:** വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി*

## Article Content

വീണ്ടും ഓൺലൈൻ തട്ടിപ്പ് ; തലശേരി സ്വദേശിനിക്ക് 90,000 നഷ്ടമായി*

വീട്ടിലിരുന്ന് ഓൺലൈനായി ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് യു.പി.ഐ ഐ.ഡിയിലേക്ക് പണമയപ്പിച്ച് തലശേരി സ്വദേശിനിയുടെ 90,000 രൂപ തട്ടിപ്പുകാർ കൈക്കലാക്കി.

ചിറക്കരയിലെ നഫ്സ ജിസാന (23)യുടെ പണമാണ് ഓൺലൈൻ തട്ടിപ്പു സംഘം അപഹരിച്ചത്.

കഴിഞ്ഞ ഒക്ടോബർ 26-ന് രാവിലെ ടെലഗ്രാമിൽ സന്ദേശമയച്ച് പരിചയപ്പെട്ടാണ് പണം തട്ടിയത്. ആറ് തവണകളിലായാണ് ഒറ്റ ദിവസം പണം അയച്ചുകൊടുത്ത് വഞ്ചിതയായത്.

നഫ്സയുടെ പരാതിയിൽ തലശേരി പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/159876/Online fraud again; 90,000 lost by a native of Thalassery)